വിശാല്‍ വധം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

വ്യാഴം, 19 ജൂലൈ 2012 (13:37 IST)
PRO
PRO
ചെങ്ങന്നൂരില്‍ എ ബി വി പി പ്രവര്‍ത്തകന്‍ വിശാല്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. നാസിം, ഷെഫീഖ്‌ എന്നിവരാണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിനിടെയാണ് വിശാലിന് കുത്തേറ്റത്.

കുത്തേറ്റതിനെത്തുടര്‍ന്ന് ഇടപ്പള്ളി അമൃത മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിശാല്‍ ജൂലൈ പതിനേഴിന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം.

പതിനാറാം തീയ്യതി രാവിലെയാണ് സംഘര്‍ഷം ഉണ്ടായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മിഠായി വിതരണമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

വെബ്ദുനിയ വായിക്കുക