വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (15:55 IST)
പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ് ചെയ്തു. കോട്ടുകാൽ അന്തിയൂർ ചാവടി വലിയവില പുത്തൻ വീട്ടിൽ സുമേഷാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്.
 
നയത്തിൽ വശീകരിച്ച് വിവാഹ വാഗ്ദാനം നൽകിയ ശേഷമാണ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ  സുമേഷ് പെൺകുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചത്. കന്യാകുമാരി, പൊന്മുടി എന്നീ സ്ഥലങ്ങളിൽ കൊണ്ടുപോയി നിരന്തരം പീഡിപ്പിച്ചപ്പോൾ കുട്ടി അവശയായി.
 
തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര സി.ഐ ഉൾപ്പെടെയുള്ള പോലീസ് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തു. ഈ സമയം സുമേഷ് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് സംഘം അറസ്റ് ചെയ്തത്. 
Next Article