മതവികാരം വ്രണപ്പെടുത്തുന്ന ചോദ്യ പേപ്പര്‍ തയ്യാറാക്കിയെന്ന് ആരോപണമുയര്‍ന്ന കേസില്‍ ന്യൂമാന്‍ കോളേജ് അദ്ധ്യാപകന് ടി ജെ ജോസഫിനെ കുറ്റവിമുക്തനാക്കി.
തൊടുപുഴ സിജെഎം കോടതിയുടേതാണ് വിധി. ഒരു മതവിഭാഗത്തെ അവഹേളിക്കുന്ന രീതിയില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഭവത്തില്‍ 2010 ജുലൈ നാലിന് ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകനായ ടി ജെ ജോസഫിനെ ഒരു സംഘമാളുകള്‍ ആക്രമിച്ച് കൈപ്പത്തി വെട്ടി മാറ്റിയിരുന്നു.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ പരീക്ഷയുടെ ഭാഗമായി തയ്യാറാക്കിയ ചോദ്യപേപ്പറിലാണ് ചോദ്യവും ഉള്‍പ്പെട്ടത്.
പരീക്ഷ നടന്ന് ആറ് മാസത്തിനുശേഷമാണ് ടി ജെ ജോസഫിനെതിരെ അക്രമണം ഉണ്ടാകുന്നത്.