വിജിലന്‍സ് ഡയറക്‌ടര്‍ വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിക്കുന്നു. അതേസമയം, ബാര്‍കോഴ കേസുമായി തന്റെ അവധിക്ക് ബന്ധമൊന്നുമില്ലെന്ന് വിന്‍സന്‍ എം പോള്‍ പറഞ്ഞു. എന്നാല്‍ ,ബുധനാഴ്ച മുതല്‍ അവധിയില്‍ പ്രവേശിക്കുമെന്നും ചുമതല ആര്‍ക്കും കൈമാറിയിട്ടില്ലെന്നും വിന്‍സന്‍ എം പോള്‍ അറിയിച്ചു.
അവധിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണിയെ കാണുന്നതിനായി കൊച്ചിയില്‍ എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് വിന്‍സന്‍ എം പോള്‍ ഇങ്ങനെ മറുപടി പറഞ്ഞത്. താന്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ചുമതല നല്കേണ്ടത് സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാളെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടെക്കുമെന്നാണ് കരുതുന്നത്. അടുത്ത 15 ദിവസത്തേക്കാണ് വിന്‍സന്‍ എം പോള്‍ അവധിയില്‍ പ്രവേശിക്കുന്നത്.