വിനോദിന്റെ കൊലപാതകത്തിന് ആര്‍എസ്​എസ് ​അനുഭവിക്കുമെന്ന് ഇപി ജയരാജന്‍

Webdunia
ബുധന്‍, 22 ഏപ്രില്‍ 2015 (15:57 IST)
ബിജെപിക്കെതിരെ പരസ്യ വെല്ലുവിളിയുമായി സി പി എം പോളിറ്റ് ബ്യൂറോ അംഗം ഇ പി ജയരാജന്‍. പാനൂരിലെ സി പി എം പ്രവര്‍ത്തകന്‍ വിനോദിന്റെ കൊലപാതകത്തില്‍ ആര്‍ എസ് എസ്​ അനുഭവിക്കേണ്ടി വരുമെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. 
 
ഒരു കൊലപാതകം കൊണ്ടൊന്നും ഒന്നും അവസാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം നടത്തിയ പൊതുയോഗത്തിലാണ്​ ജയരാജന്‍റെ പ്രസംഗം. 
 
വിഷു ആഘോഷം കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്ന്  മടങ്ങുമ്പോഴാണ് സി പി എം വടക്കെ പൊയിലൂര്‍ ബ്രാഞ്ച് അംഗം പള്ളിച്ചാലില്‍ വിനോദിനെ (37) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. സംഭവത്തില്‍  ഇരുപതോളം ബി ജെ പി പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിരുന്നു.