വിദ്യാര്‍ഥിനിക്കെതിരെ കയ്യേറ്റം: പ്രതി പിടിയില്‍

ശനി, 24 ഓഗസ്റ്റ് 2013 (15:25 IST)
PRO
സ്കൂള്‍ വിദ്യാര്‍ഥിനിക്കെതിരെ കയ്യേറ്റം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിക്കടുത്ത് കാവിലുമ്മാരം അങ്ങാടിക്കടുത്തുവച്ച് ബൈക്കില്‍ വന്ന യുവാവാണ്‌ നടന്നുപോവുകയായിരുന്ന വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചു പിടിയിലായത്.

ആരാമ്പ്രം തടത്തില്‍ ജാസിം എന്ന 22 കാരനാണു പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ ജാസിം മറ്റ് രണ്ട് പേര്‍ക്കൊപ്പം ബൈക്കില്‍ സംഭവ സ്ഥലത്തെത്തുകയും പിന്നീട് ജാസിം റോഡരികിലൂടെ പോവുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ കടന്നു പിടിക്കുകയുമായിരുന്നു.

സംഭവം കണ്ടു നിന്നവരും കുട്ടിയുടെ നിലവിളി കേട്ടെത്തിയവരും ചേര്‍ന്ന് യുവാവിനെ പിടികൂടി കൊടുവള്ളി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഇവരെ കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക