വിജിലന്‍സിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ പി സി സി നിര്‍വ്വാഹക സമിതിയിലാണ് ചെന്നിത്തലയുടെ പ്രസ്താവന. ആരും വിജിലന്‍സിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് കരുതേണ്ടെന്നും നിര്‍വാഹകസമിതിയില്‍ രമേശ് ചെന്നിത്തല പറഞ്ഞു.
വിജിലന്‍സ് നടത്തുന്ന അന്വേഷണത്തെ സ്വാധീനിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അന്വേഷണം ശരിയായ ദിശയിലെന്നും ചെന്നിത്തല കെ പി സി സി നിര്‍വാഹക സമിതിയില്‍ പറഞ്ഞു.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ എം മാണിയെ കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച വിജിലന്‍സിന്റെ ചോദ്യം ചെയ്യല്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നിരുന്നു.