വിഎസിന്റെ വിശ്വസ്തര്‍ക്കെതിരേ എം എം മണി

Webdunia
ബുധന്‍, 15 മെയ് 2013 (13:53 IST)
PRO
PRO
വിഎസിന്റെ വിശ്വസ്തര്‍ക്കുമെതിരേ എം എം മണി‌. വി എസും സ്‌റ്റാഫംഗങ്ങളും തമ്മില്‍ ആനയും ആനപിണ്ടവും പോലെയുളള വ്യത്യാസമുണ്ട്‌. ഇവര്‍ക്ക്‌ വി എസിനൊപ്പം നടന്ന്‌ നെയ്‌ മുറ്റിയെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ എം എം മണി തുറന്നടിച്ചു.

വിഎസിന്റെ പേഴ്‌സണല്‍ സ്‌റ്റാഫംഗങ്ങള്‍ക്ക്‌ പറയത്തക്ക പ്രാധാന്യമൊന്നുമില്ല. അച്ചടക്കം ലംഘിച്ചതിനാണ്‌ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്‌. ബ്രാഞ്ചിലെങ്ങോ മോഷ്‌ടിച്ചു നടന്നവരാണിവര്‍. പേഴ്‌സണല്‍ സ്‌റ്റാഫംഗങ്ങള്‍ പാര്‍ട്ടിയുടെ ജോലിക്കാരാണ്‌. എന്നാല്‍ അവര്‍ പിബിയെ പോലെയാണ്‌ പരസ്യ പ്രസ്‌താവനകള്‍ നടത്തുന്നത്‌ എന്നും മണി കുറ്റപ്പെടുത്തി.

അതേസമയം, വി എസിനെ പിന്തുണച്ച്‌ സിപിഐ നേതാക്കളായ എ ബി ബര്‍ദനും പന്ന്യന്‍ രവീന്ദ്രനും പ്രസ്‌താവന നടത്തിയതിനെയും മണി വിമര്‍ശിച്ചു. സിപിഎമ്മിന്റെ കാര്യം നോക്കാന്‍ സിപിഐയെ ഏല്‍പ്പിച്ചിട്ടില്ല എന്നായിരുന്നു മണിയുടെ പ്രതികരണം.