മംഗലാപുരം ദര്‍ളക്കട്ട സ്വദേശികളാണ് മരിച്ചത്. ദര്‍ളക്കട്ടയിലെ സെയ്ദും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ നാല് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടും. ഇവരുടെ പേരുവിവരങ്ങള്‍ വ്യക്തമായിട്ടില്ല.
സയ്ദും കുടുംബവും വേളാംകണ്ണി പള്ളിയില്‍ ആരാധന നടത്തി മൈസൂര്‍ വഴി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. ഇന്നു പുലര്‍ച്ചെ 4.30ന് മൈസൂരില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെ മടിക്കേരി റോഡില്‍ വച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗ്യാസ് സിലിണ്ടറുമായി വരികയായിരുന്നു ലോറി. അപകടത്തില്‍ ടെംബോ ട്രാവലറിന്റെ പകുതി ഭാഗം തകര്‍ന്നു.