വാഹനാപകടം: ഖത്തറില്‍ മലയാളികള്‍ മരിച്ചു

Webdunia
തിങ്കള്‍, 23 ഫെബ്രുവരി 2009 (10:42 IST)
ഖത്തറില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ വി കെ മുഹമ്മദ്(22), ഷഹീര്‍ അലി(30), അഷ്‌റഫ്(33) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ നില ഗുരുതരമാണ്.

വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇവരുടെ കാറില്‍ പിക്കപ്പ് വാന്‍ ഇടിച്ചാണ് അപകടമുണ്ടായത്.