വര്‍ഗീയ വിദ്വേഷം: നന്‍‌മ ബുക്സ് എംഡി അറസ്റ്റില്‍

Webdunia
ശനി, 28 സെപ്‌റ്റംബര്‍ 2013 (17:13 IST)
PRO
നന്മ ബുക്‌സ് മാനേജിങ് ഡയറക്ടറും മുന്‍ സിമി പ്രവര്‍ത്തകനുമായ അബ്ദുറഹ്മാനെ അറസ്റ്റുചെയ്തു. നന്മ ബുക്‌സ് പ്രസിദ്ധീകരിച്ച ദഅത്തും ജിഹാദും എന്ന പുസ്തകം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അറസ്റ്റ്.

കുറ്റാടിയിലെ ഒരു അധ്യാപകനാണ് പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്. നന്മ ബുക്‌സിന്റെ ഓഫീസ് റെയ്ഡ് ചെയ്ത് ചില രേഖകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.