വര്‍ക്കലയിലെ ഭൂമി കൈമാറ്റം; സബ് കളക്ടര്‍ പെട്ടു, ദിവ്യ എസ് അയ്യരുടെ ജോലി തെറിച്ചേക്കും

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (08:50 IST)
വര്‍ക്കലയിലെ ഭൂമി കൈമാറ്റ കേസില്‍ സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചേക്കും. കഴിഞ്ഞ ജൂലൈയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കൈവശക്കാരിക്കു തിരിച്ചുകൊടുത്തു എന്നതാണ് ദിവ്യക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.
 
ഭൂമി ഏറ്റെടുത്ത തഹസില്‍ദാരെപ്പോലും അറിയിക്കാതെ പരാതിക്കാരിയുടെ ഭാഗം മാത്രം കേട്ട് ദിവ്യ ഭൂമി കൈമാറിയെന്നതാണ് ഉയരുന്ന ആരോപണം. ആരോപണത്തെ തുടര്‍ന്ന് ദിവ്യയെ തിരുവനന്തപുരം സബ്‌ കലക്‌ടര്‍ സ്‌ഥാനത്തുനിന്നു മാറ്റിയേക്കും. 
 
ഭൂമി വിട്ടുകൊടുത്ത നടപടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്‌റ്റേ ചെയ്‌തു. വിശദമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ലാന്‍ഡ്‌ റവന്യു കമ്മിഷണറെ ചുമതലപ്പെടുത്തി. കെ എസ് ശബരീനാഥന്‍ എം എല്‍ എയുടെ ഭാര്യ കൂടിയാണ് ദിവ്യ. ശബരീനാഥന്റെ കുടുംബസുഹൃത്തും ഡി.സി.സി. അംഗത്തിന്റെ അടുത്ത ബന്ധുവുമായ അയിരൂര്‍ സ്വദേശിനി ലിജിക്കാണു ഭൂമി പതിച്ചുനല്‍കിയത്‌. 

അനുബന്ധ വാര്‍ത്തകള്‍

Next Article