വയലാര്‍ രവിയും അഹമ്മദും സൌദിയിലെത്തി ചര്‍ച്ച നടത്തണം : പന്ന്യന്‍

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (19:32 IST)
PRO
PRO
സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സൌദിയില്‍നിന്ന് മലയാളികള്‍ തിരിച്ചെത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവിയും ഇ അഹമ്മദും സൌദിയില്‍ നേരിട്ട് പോയി ചര്‍ച്ച നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.

അഞ്ചുലക്ഷംപേര്‍ തിരിച്ചെത്തുന്നതോടെ കേരളത്തിന്റെ സമ്പദ്്ഘടന തകരും. കേന്ദ്രമന്ത്രിമാരുടെ സംഘത്തെ അയയ്ക്കാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, എല്‍ഡിഎഫ് വിപുലീകരണം അജണ്ടയിലുണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. അതിനുള്ള സാഹചര്യം ഒത്തുവരുന്നുണ്ട്. ഗൌരിയമ്മയെ ബിനോയ് വിശ്വം സന്ദര്‍ശിച്ചത് വ്യക്തിപരമാണെന്നും പന്ന്യന്‍ പറഞ്ഞു.