വനിതാ ട്രാഫിക് വാര്‍ഡനെ ആക്രമിച്ച കേസ്: ആക്ഷേപം പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍

വ്യാഴം, 21 നവം‌ബര്‍ 2013 (15:12 IST)
PRO
PRO
കൊച്ചിയില്‍ വനിതാ ട്രാഫിക് വാര്‍ഡനെ ആക്രമിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് വൈകുന്നെന്ന ആക്ഷേപം പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സംഭവം നടന്ന് 18 ദിവസം പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് വിമര്‍ശനത്തിന് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രി നിലപാട് വ്യക്തമാക്കിയത്. കൂടാതെ പൊലീസിന്റെ അനാസ്ഥയാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് ബുധനാഴ്ച എറണാകുളം പ്രസ് ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ട്രാഫിക് വാര്‍ഡന്‍ പത്മിനി ആരോപിച്ചിരുന്നു.

നവംബര്‍ രണ്ടിന് കലൂരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കൈയേറ്റത്തിനും അപമര്യാദ നിറഞ്ഞ പെരുമാറ്റത്തിനും പത്മിനി ഇരയായത്. നടുറോഡില്‍ കാര്‍ യാത്രക്കാരന്‍ മര്‍ദിച്ച സംഭവത്തില്‍ മാനസികമായി പീഡിപ്പിച്ച് കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമം പൊലീസ് നടത്തുന്നതെന്നാണ് ആക്ഷേപണം. ഐ.ജിക്കും മനുഷ്യാവകാശ കമീഷനും പട്ടികജാതി ക്ഷേമ കോര്‍പറേഷനും പരാതി നല്‍കുന്ന കാര്യങ്ങള്‍ ആലോചിക്കുന്നതായും പത്മിനി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക