വണ്‍ ടു ത്രീ പ്രസംഗം: എം എം മണിക്കെതിരായ കേസ് കോടതി തള്ളി

Webdunia
വ്യാഴം, 4 മെയ് 2017 (13:30 IST)
വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തിന്റെ പേരില്‍ എം എം മണിക്കെതിരായ കേസ് കോടതി തള്ളി. മണി സമര്‍പ്പിച്ച ഹര്‍ജി തൊടുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചു. 2012 മെയ്യ് 25 ന് രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊന്നിട്ടുണ്ടെന്ന് മണി പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ  മണിയെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.
 
മണിക്കെതിരെ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് കോടതി തള്ളിയത്.  തനി നാടനാണെങ്കിലും അദ്ദേഹത്തിന്റെ പ്രസ്‌താവനകള്‍ എന്നും വിപ്ലവുമുണ്ടാക്കിയിരുന്നു. അതാണ് പാര്‍ട്ടിയെ ഭയപ്പെടുത്തുന്നതും. മണക്കാട്‌ മണി നടത്തിയ വണ്‍, ടു, ത്രീ പ്രയോഗം പാര്‍ട്ടിയെ ചെറുതൊന്നുമല്ല വലച്ചത്. സത്യപ്രതിഞ്ജാ ചടങ്ങിന്റെ പിറ്റേ ദിവസം തന്നെ നടന്‍ മോഹല്‍‌ലാലിനെ കള്ളപ്പണക്കാരനാക്കി പ്രസംഗം നടത്തുകയും ചെയ്‌തു.
Next Article