വടകര മണ്ഡലത്തില്‍ ബി ജെ പി എല്‍ഡിഎഫിന് വേണ്ടി വോട്ട്മറിച്ചെന്ന് ആര്‍ എം പി സ്ഥാനാര്‍ത്ഥി കെ കെ രമ. ഇത് തന്റെ തെരഞ്ഞെടുപ്പ് വിജയത്തെ സ്വാധീനിക്കുമെന്നും രമ പറഞ്ഞു. പ്രചരണത്തിന്റെ തുടക്കം മുതല്‍ സി പി എമ്മിനെതിരെ ശക്തമായ പ്രചരണവുമായി ആര്‍ എം പി രംഗത്തുണ്ടായിരുന്നു.
പ്രചാരണത്തിനിടെ കെ കെ രമയെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്ന് ആര്‍ എം പി ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ എം പി നേതാക്കള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. എന്നാല്‍ രമയെ തങ്ങളുടെ പ്രവര്‍ത്തകര്‍ ആക്രമിച്ചില്ലെന്നും രമയുടേത് നാടകമാണെന്നായിരുന്നു സി പി എം നേതാക്കളുടെ മറുപടി. രമയുടെ കള്ളപ്രചരണം പ്രചരിപ്പിക്കാന്‍ മുഖ്യമന്ത്രിയും കൂട്ടുനിന്നെന്നും സി പി എം ആരോപിച്ചു. പരാജയ ഭീതികൊണ്ടാണ് ഉമ്മന്‍ചാണ്ടി ഇതിന് തയ്യാറായതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.
അതേസമയം, കൊലപാതകക്കേസില്‍ വിചാരണ നേരിടുന്ന പി ജയരാജനെ കോഴിക്കോട് പ്രചാരണത്തിന് ഇറക്കിയത് സി പി എമ്മിന് തിരിച്ചടിയാകുമെന്ന് കെ കെ രമ പറഞ്ഞു. ആര്‍ എം പിയെക്കുറിച്ച് സംസാരിക്കാന്‍ സി പി എമ്മിന് അവകാശമില്ലെന്നും രമ പറഞ്ഞു.