സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് ജൈക്കയില്‍ നിന്ന് വായ്‌പ ഉറപ്പായതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയാണ് ജൈക്ക എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്.
തിരുവനന്തപുരം ഡി സി സി സംഘടിപ്പിച്ച വിഴിഞ്ഞം തുറമുഖം - ലൈറ്റ് മെട്രോ ജനകീയ സഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബുധനാഴ്ച ഡി എം ആര്‍ സി മുഖ്യ ഉപദേഷ്‌ടാവ് ഇ ശ്രീധരന്‍ ഡല്‍ഹിയില്‍ ജൈക്ക പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് വായ്പ സംബന്ധിച്ച് ഉറപ്പുലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലൈറ്റ് മെട്രോ പദ്ധതിച്ചെലവിന്റെ 80 ശതമാനം തുകയാണ് അരശതമാനം പലിശയ്ക്ക് ജൈക്കയില്‍നിന്ന് വായ്പയായി ലഭിക്കുന്നത്.