ട്രെയിന്‍ യാത്രകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താനാണ് റെയില്‍വെ ലേഡീസ് കോച്ചുകള്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ പലപ്പോഴും ലേഡീസ് കോച്ചുകളില്‍ സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും സഞ്ചരിക്കുന്നു. ലേഡീസ് കോച്ചുകളില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാകുന്നത് ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു.
ഓരോതവണ ഇത് ആവര്‍ത്തിക്കുമ്പോഴും പുതിയ ഉറപ്പുമായി സര്‍ക്കാര്‍ എത്താറുണ്ട്. ഇത്തരം ഉറപ്പുകള്‍ സര്‍ക്കാര്‍ നല്‍കുമ്പോഴും ലേഡീസ് കോച്ചുകളില്‍ സ്ഥിരമായി കാണുന്ന കാഴ്ചകള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ് മലയാളം വെബ്ദുനിയയിലെ സീനിയര്‍ സബ്‌എഡിറ്റര്‍ ജോയ്സ് ജോയ്.
ജോയ്സിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം- ‘ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക് യാത്രയ്ക്ക് റിസര്‍വേഷന്‍ കിട്ടാത്തതിനേത്തുടര്‍ന്നാണ് ലേഡീസ് കോച്ചില്‍ കയറിയത്. പക്ഷെ ഇതൊരു ജനറല്‍ കമ്പാര്‍ട്ട്മെന്റ് പോലെതന്നെയാണ്. ഈ സമയംവരെ എനിക്ക് ഒരുതരത്തിലും ഉള്ള ബുദ്ധുമുട്ടുകളും ഉണ്ടായിട്ടില്ല. പക്ഷെ എന്റെ ചോദ്യം ഇതാണ്, ഇങ്ങനെയാണെങ്കില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിന്റെ ആവശ്യമുണ്ടൊ?’
ജോയ്സിന്റെ പോസ്റ്റിനെ അനുകൂലിച്ച് ഇതിനോടകം തന്നെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.