ലാവ്‌ലിന്‍: ഗവര്‍ണറുടെ സെക്രട്ടറിയെ കക്ഷി ചേര്‍ക്കണമെന്ന് ഹര്‍ജി

തിങ്കള്‍, 18 ജനുവരി 2010 (17:36 IST)
PRO
PRO
എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ കേരള ഗവര്‍ണര്‍ ആര്‍ എസ് ഗവായിയുടെ സെക്രട്ടറിയെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ചൊവ്വാഴ്ച ലാവ്‌ലിന്‍ കേസില്‍ വാദം കേള്‍ക്കാനിരിക്കേയാണ് പുതിയ ഹര്‍ജി.

തലശേരിയിലെ പീപ്പിള്‍സ്‌ കൗണ്‍സില്‍ ഫോര്‍ സിവില്‍ റൈറ്റ്സ്‌ എന്ന സംഘടനയ്ക്ക്‌ വേണ്‌ടി അഡ്വ ടി ആസിഫലിയാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. ഹര്‍ജിയില്‍ പരാമര്‍ശിക്കുന്ന ചില പ്രധാന വസ്തുതകള്‍ ഇവയാണ്.

ലാവ്‌ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ ഗവര്‍ണര്‍ ആര്‍ എസ്‌ ഗവായ്‌ അനുമതി നല്‍കിയത്‌ ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ്‌. മന്ത്രിസഭാ തീരുമാനത്തെ മറികടന്നായിരുന്നു ഗവര്‍ണറുടെ നടപടി.

എന്നാല്‍ കേസില്‍ ഉള്‍പ്പെടുന്നതില്‍ നിന്ന്‌ ഗവര്‍ണര്‍ക്ക്‌ ഭരണഘടനാപരമായ സംരക്ഷണം ഉളളതിനാല്‍ അദ്ദേഹത്തിന്‍റെ സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കണമെന്നാണ്‌ ഹര്‍ജിയില്‍ ചൂണ്‌ടിക്കാട്ടിയിരിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക