ലാവ്‌ലിന്‍: കോടിയേരിയെ പ്രതി ചേര്‍ക്കാനാവില്ല

ചൊവ്വ, 24 മെയ് 2011 (13:35 IST)
PRO
PRO
എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതിക്കേസില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ ധനകാര്യമന്ത്രി ടി ശിവദാസമേനോന്‍ എന്നിവരെ പ്രതിചേര്‍ക്കാനാവില്ലെന്ന് സി ബി ഐ. ക്രൈം വാരികയുടെ എഡിറ്റര്‍ ടി പി നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സി ബി ഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

നന്ദകുമാറിന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും സി ബി ഐ സത്യാവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഹര്‍ജി തള്ളണമെന്ന് സി ബി ഐ പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നന്ദകുമാര്‍ നല്‍കിയ ഹര്‍ജി പ്രത്യേക കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കവെയാണ് സി ബി ഐ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ലാവലിന്‍ ഇടപാട് നടക്കുമ്പോള്‍ ടി ശിവദാസമേനോന്‍ ധനമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ കെ എസ് ഇ ബി ബോര്‍ഡ് അംഗവുമായിരുന്നു എന്ന് നന്ദകുമാറിന്റെ ഹര്‍ജിയില്‍ പറയുന്നുണ്ട്. 374 കോടി രൂപയുടെ നഷ്ടം വരുത്തിവച്ച കരാറിന്‌ അംഗീകാരം നല്‍കാന്‍ വിളിച്ചു ചേര്‍ത്ത കെ എസ്‌ ഇ ബി യോഗത്തില്‍ കോടിയേരി പങ്കെടുത്തിരുന്നതായും ഹര്‍ജിയിലുണ്ട്.

വെബ്ദുനിയ വായിക്കുക