ലാവ്‌ലിന്‍ കേസ്: പിണറായിക്കെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജഡ്‌ജി പിന്മാറി

വ്യാഴം, 23 ജനുവരി 2014 (15:15 IST)
PRO
PRO
എസ്എന്‍സി ലാവ്‌ലിന്‍ അഴിമതി കേസില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിയതിനെതിരേ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് തോമസ് പി ജോസഫാണ് പിന്മാറിയത്. കേസില്‍ നിന്ന് സ്വയം ഒഴിവാകുന്ന മൂന്നാമത്തെ ജഡ്ജിയാണ് തോമസ് പി ജോസഫ്.

2013 നവംബര്‍ അഞ്ചിനാണ് പിണറായിയെ കുറ്റവിമുക്തനാക്കി കൊണ്ട് തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ക്രൈം നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നത്. കീഴ്ക്കോടതി വിധി നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണു നന്ദകുമാര്‍ ഹര്‍ജി നല്‍കിയത്.

വെബ്ദുനിയ വായിക്കുക