റെയില്‍വേയുടെ മിന്നല്‍ പരിശോധന : 989 യാത്രക്കാര്‍ പിടിയിലായി

Webdunia
വെള്ളി, 25 ഒക്‌ടോബര്‍ 2013 (12:59 IST)
PRO
കഴിഞ്ഞ ചൊവ്വാ, ബുധന്‍, വ്യാഴം എന്നീ മൂന്നു ദിവസങ്ങളിലായി ഷൊര്‍ണൂര്‍, കുറ്റിപ്പുറം, തിരൂര്‍ റയില്‍വേ സ്റ്റേഷനുകളില്‍ നടത്തിയ കൂട്ട പരിശോധനയില്‍ 989 യാത്രക്കാര്‍ പിടിയിലായി.

ഇതിനോട് അനുബന്ധിച്ച് 989 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും പിഴയിനത്തില്‍ 3.4 ലക്ഷം രൂപ ഈടാക്കുകയും ചെയ്തു. പരിശോധനയില്‍ 28 ടി ടി ഇ മാരും 16 ആര്‍പിഎഫ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

കേസുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഷൊര്‍ണൂര്‍ റയില്‍വേ മജിസ്ട്രേട്ടിന്‍റെ സേവനവും ഉപയോഗപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടര്‍ന്നേക്കുമെന്ന് റയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു.

ടിക്കറ്റിലാതെ യാത്ര ചെയ്യുക, ബുക്ക് ചെയ്യാത്ത ലഗ്ഗേജുമായി യാത്ര ചെയ്യുക, റയില്‍വേയുടെ സ്ഥലങ്ങളില്‍ നിയമ വിരുധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക, ലൈസന്‍സ് ഇല്ലാതെ തീവണ്ടികളില്‍ വില്‍പ്പന നടത്തുക, പ്ലാറ്റ് ഫോം ടിക്കറ്റെടുക്കാതെ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കുക എന്നീ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.