റിമാന്‍ഡില്‍ കഴിയുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു

Webdunia
വെള്ളി, 8 ഫെബ്രുവരി 2013 (09:00 IST)
PRO
PRO
മലപ്പുറം തിരൂരില്‍ റിമാന്‍ഡ്‌ പ്രതി മരിച്ചു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ താനൂര്‍ സ്വദേശി യാഹിയയാണ്‌ മരിച്ചത്‌. തിരൂര്‍ സബ്‌ ജയിലില്‍ വച്ചാണ് ഇയാള്‍ മരിച്ചത്. പൊലീസ്‌ മര്‍ദ്ദനമേറ്റാണ്‌ യാഹിയ മരിച്ചതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു.

എന്നാല്‍ ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ പൊലീസ്‌ വ്യക്തമാക്കി.