തിരുവനന്തപുരത്ത് തളര്‍ന്ന് കിടന്ന രോഗിയുടെ കാല്‍വെട്ടിമാറ്റിയ സംഭവം സംബന്ധിച്ച് ഡോക്ടര്‍മാര്‍ പൊലീസിന് മൊഴിനല്‍കി. രോഗി സ്വയം കാല്വെട്ടിമാറ്റിയതെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. പാലോട് ഭരതന്നൂര്‍ രാമരശ്ശേരി കുന്നുംപുറത്തുവീട്ടില്‍ കുമാര്‍ എന്നുവിളിക്കുന്ന വിജയകുമാറാണ് തന്റെ ഇരുകാലുകളും വെട്ടിമാറ്റിയത്.
ജനുവരി 25നാണ് സംഭവം. ഭാര്യയും മകനും വീട്ടിലില്ലാതിരിക്കുമ്പോഴാണ് സംഭവം നടന്നത്. അജ്ഞാതനായ അക്രമി തന്റെ കാല് വെട്ടിമാറ്റിയതാണെന്നാണ് വിജയകുമാര്‍ ആദ്യം പറഞ്ഞത്. കഴിഞ്ഞ 12 വര്‍ഷമായി ഇയാള്‍ വീട്ടില്‍ തളര്‍ന്നു കിടക്കുകയാണ്.
ഇടത്തെക്കാല് പൂര്‍ണമായും വെട്ടിമാറ്റിയ സ്ഥിതിയിലായിരുന്നു. വലതു കാല് പകുതിയിലേറെ വെട്ടിയ സ്ഥിതിയിലാണ്. തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.