പൊലീസ് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരള പൊലീസ് ചോദ്യം ചെയ്യുന്നു. ആഭ്യന്തര സുരക്ഷാവിഭാഗം ഡി വൈ എസ് പി വാഹിദിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.
രൂപേഷ്, ഭാര്യ ഷൈന, കൂട്ടാളികളായ അനൂപ്, ഈശ്വര്‍, കണ്ണന്‍ എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. കോയമ്പത്തൂരില്‍ ഒരു ഹോട്ടലില്‍ ചായ കുടിച്ചിരിക്കുന്നതിനിടയിലാണ് ഇവര്‍ പൊലീസ് പിടിയിലായത്.
ഇവരെ കേരളത്തിലേക്ക് കൊണ്ടു വരാനുള്ള ശ്രമം പൊലീസ് നടത്തും.
രൂപേഷ് അടമുള്ളവര്‍ക്ക് എതിരെ സംസ്ഥാനത്ത് നിലവിലുളള കേസുകള്‍ മുന്‍ നിര്‍ത്തിയാകും ഇവരെ കേരളത്തിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം പ്രൊഡക്ഷന്‍ വാറണ്ട് ഹാജരാക്കാനാണ് നീക്കം. ഇവരെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും.