രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ വേണ്ടി തല്ലാനും കൊല്ലാനും ഇനി ഈഴവര്‍ തയാറല്ലെന്ന് വെള്ളാപ്പള്ളി

Webdunia
വെള്ളി, 31 ജനുവരി 2014 (19:30 IST)
PRO
PRO
രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ വേണ്ടി തല്ലാനും കൊല്ലാനും ഇനി ഈഴവര്‍ ഇല്ലെന്ന്‌ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലാ മുന്നണികള്‍ക്കും ഇതൊരു മുന്നറിയിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവിതാംകൂര്‍ ഈഴവ സംഗമം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

പുതിയ രാഷ്‌ട്രീയ പാര്‍ട്ടി സംബന്ധിച്ച ഒരു സൂചനയും സമ്മേളനത്തില്‍ വെള്ളാപ്പള്ളി നല്‍കിയില്ല. ഇടതു വലതു മുന്നണികള്‍ക്ക്‌ ഇത്‌ മുന്നറിയിപ്പാണ്. കാല്‍ചുവട്ടിലെ മണ്ണ്‌ ഒലിച്ചു പോകുന്നത്‌ ഇവര്‍ അറിയുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അധികാരികളെ ജനങ്ങള്‍ അറബിക്കടലില്‍ എറിയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
നായാടി മുതല്‍ നമ്പൂതിരി വരെയുള്ള സഖ്യമാണ് ഭൂരിപക്ഷ സഖ്യമെന്നും അദ്ദേഹം വ്യക്തമാക്കി.