രാധ മാനഭംഗത്തിന്‌ ഇരയായിരുന്നു: ഡോ. ഷേര്‍ളി വാസു

Webdunia
ബുധന്‍, 19 ഫെബ്രുവരി 2014 (19:46 IST)
PRO
PRO
നിലമ്പൂര്‍ കോണ്‍ഗ്രസ്‌ ഓഫീസിലെ ജോലിക്കാരി രാധ മാനഭംഗത്തിന്‌ ഇരയായിരുന്നുവെന്ന പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉറച്ചു നില്‍ക്കുന്നതായി ഡോ. ഷേര്‍ളി വാസു. പതിനൊന്ന്‌ ഡോക്‌ടര്‍മാര്‍ ചേര്‍ന്നാണ്‌ പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

പോസ്‌റ്റുമോര്‍ട്ടത്തിന്‌ ശേഷം നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. മാധ്യമങ്ങളുടെ അമിത ഇടപെടല്‍ അന്വേഷണത്തിന്‌ തടസം സൃഷ്‌ടിക്കുന്നുണ്ടോയെന്ന്‌ സംശയിക്കുന്നതായും ഡോ. ഷേര്‍ളി വാസു കൂട്ടിച്ചേര്‍ത്തു.