രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് എം പിമാരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് മാര്‍ച്ച് 21ന് തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് കേന്ദ്ര പ്രവര്‍ത്തക സമിതി അംഗമായ എ കെ ആന്റണി, സി പി എം നേതാവ് ടി എന്‍ സീമ, സി പി എം കൊല്ലം ജില്ലാ സെക്രട്ടറി കൂടിയായ കെ എന്‍ ബാലന്‍ എന്നിവരുടെ കാലാവധിയാണ് തീരുന്നത്. മാര്‍ച്ച് നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 11 വരെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം.
നിലവിലെ നിയമസഭയിലെ അംഗബലം കണക്കിലെടുക്കുമ്പോള്‍ കോണ്‍ഗ്രസിന് രണ്ടുപേരെയും ഇടതു പക്ഷത്തിന് ഒരാളെയും രാജ്യസഭയിലേക്ക് പറഞ്ഞയക്കാം. ഇടതുപക്ഷത്തിന് ഭൂരിപക്ഷം ഉണ്ടായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ടുപേരെ രാജ്യസഭയിലെത്തിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു.