രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ല: ഗണേശ് കുമാര്‍

Webdunia
തിങ്കള്‍, 23 ജനുവരി 2012 (10:25 IST)
PRO
PRO
മന്ത്രിസ്ഥാനത്ത് തുടരാനാണ് മുഖ്യമന്ത്രി തന്നോട് പറഞ്ഞിട്ടുള്ളതെന്ന് കെ ബി ഗണേശ്കുമാര്‍. അതിനാല്‍ താന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗണേശ്കുമാര്‍ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ അച്ഛനോട് എന്താണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

ഗണേശ്കുമാറിനോട് മന്ത്രിയായി തുടരാന്‍ മുഖ്യമന്ത്രി പറഞ്ഞതായുളള വാര്‍ത്ത അസത്യമാണെന്ന്‌ കഴിഞ്ഞ ദിവസം ആര്‍ ബാലകൃഷ്‌ണപിളള പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.