രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയായേക്കും

Webdunia
ബുധന്‍, 29 മെയ് 2013 (09:20 IST)
PRO
PRO
രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇതു സംബന്ധിച്ചു ധാരണയായി എന്നാണ് വിവരം. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്താല്‍ ചെന്നിത്തല ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ തയ്യാറായിരുന്നു. ആഭ്യന്തരം മുഖ്യമന്ത്രി കൈവശം വച്ച് ഉപമുഖ്യമന്ത്രി പദവും റവന്യൂ വകുപ്പും ചെന്നിത്തലയ്ക്ക് നല്‍കാനാണ് സാധ്യത.

എല്ലാ പ്രശ്നങ്ങളും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ചൊവ്വാഴ്ച വൈകിട്ട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായാല്‍ ഇക്കാര്യം ഹൈക്കമാന്റിനെ അറിയിക്കും.

മുഖ്യമന്ത്രിയും ചെന്നിത്തലയുമായി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും ചര്‍ച്ച നടത്തിയിരുന്നു.