യൂസഫലിയെ അപമാനിക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യൂസഫലിയെ പദ്ധതിയില്‍നിന്ന് പിന്മാറാന് അനുവദിക്കില്ല. ലുലുമാള്‍ നിര്‍മ്മാണത്തില്‍ വിവാദത്തിന്റെ ആവശ്യമില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ അന്താരാഷ്ട്രാ നിലവാരമുള്ള കണ്വെന്ഷന് സെന്റര്‍ നിര്‍മ്മാണത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് യൂസഫലി പിന്മാറുന്നതായി അറിയിച്ചത്. ഈ പദ്ധതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില് പ്രക്ഷോഭം നടത്തുമെന്ന് സിപിഎം പ്രഖ്യാപിച്ചിരുന്നു.