പിതാവ് കാറിന്റെ താക്കോല്‍ തന്നില്ല; യുവാവ് കാര്‍ കത്തിച്ചു !

രേണുക വേണു
ബുധന്‍, 28 ഓഗസ്റ്റ് 2024 (11:12 IST)
പിതാവ് കാറിന്റെ താക്കോല്‍ നല്‍കാത്തതിനാല്‍ മകന്‍ കാര്‍ കത്തിച്ചതായി പരാതി. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മല്‍ സ്വദേശി ഡാനിഷ് മിന്‍ഹാജ് (21) നെതിരെയാണ് പരാതി. 
 
യുവാവിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പിതാവ് കാറിന്റെ താക്കോല്‍ നല്‍കാതിരുന്നതെന്നാണ് വിവരം. പിതാവിന്റെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 
 
ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. താക്കോല്‍ തരാത്തതില്‍ പ്രകോപിതനായ യുവാവ് വീട്ടുപകരണങ്ങളും ഫര്‍ണീച്ചറുകളും തല്ലിത്തകര്‍ത്ത ശേഷം കാര്‍ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article