യുവതിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ആറന്മുള എസ് ഐയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. ഹൈക്കോടതി ആണ് എസ് ഐയ്ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പത്തനംതിട്ട എസ് പിക്ക് നിര്‍ദ്ദേശം നല്‍കിയത്.
യുവതിയെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിജിപിയുടെ വിശദീകരണവും ഹൈക്കോടതി തേടിയിട്ടുണ്ട്.
തന്നെയും ഭര്‍ത്താവിനെയും രാത്രി അകാരണമായി കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചു എന്നാണ് യുവതിയുടെ പരാതി. യുവതിയെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന് കാണിച്ച് ഇവരുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഇരുവരെയും ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. പൊലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് എസ് ഐ മര്‍ദ്ദിച്ചു എന്ന് യുവതി പരാതിപ്പെട്ടത്.