യു ഡി എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ഇന്നു ചേരുന്ന യു ഡി എഫ് യോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും. മദ്യനയം സംബന്ധിച്ചുള്ള ചര്‍ച്ചകളും യോഗത്തില്‍ ഉണ്ടായേക്കും.
ക്ലബുകളുടെ ബാര്‍ ലൈസന്‍സ് വിഷയവും നിര്‍മാണ മേഖലയിലെ പ്രതിസന്ധിയും ചര്‍ച്ച ചെയ്യും. ഘടകകക്ഷികളെ ഇന്‍റലിജന്‍സ് നിരീക്ഷിച്ചുവെന്ന യു ഡി എഫ് കണ്‍വീനറുടെ പരാമര്‍ശം യോഗത്തില്‍ ഉന്നയിക്കും.
അതേസമയം, ഘടകകക്ഷി മന്ത്രിമാരെയും എം എല്‍ എമാരെയും നിരീക്ഷിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. നേരത്തെ പൊലീസിലെ ഒരു വിഭാഗവും യു ഡി എഫ് എംഎല്‍എമാരെ നിരീക്ഷിച്ചിട്ടില്ലെന്നും, അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന യു ഡി എഫ് ഉപസമിതിയും ഇന്ന് ചേരും.