മന്ത്രി കെ ബി ഗണേഷ്കുമാറിനെതിരെ അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുക്കിയെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. ഗണേഷ്‌കുമാറിനെതിരായ ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
എ പ്രദീപ് കുമാറാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാല്‍ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടുംബപ്രശ്‌നങ്ങള്‍ അടിയന്തരപ്രമേയത്തിന് വിഷയമാക്കണോ എന്ന് ചിന്തിക്കണമെന്നും പ്രതിപക്ഷത്തോട് മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാറിന്റെ ഭാര്യ തന്നെ വന്ന് കണ്ടിരുന്നു. എന്നാല്‍ പരാതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്രവാര്‍ത്തയനുസരിച്ച് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ പറഞ്ഞു. ഇതിനിടയിലാണ് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതി മുഖ്യമന്ത്രി മുക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചത്.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.