ബിവറേജസ് ഔട്ട്ലെറ്റില് നിന്നും മദ്യം വാങ്ങുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്ത്രീക്കു കുത്തേറ്റു. റാണി എന്ന സ്ത്രീക്കാണു ആലുവ ബിവറേജിന് മുന്നില്‍ വെച്ച് കുത്തേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീയെ കുത്തി പരുക്കേൽപ്പിച്ച തമിഴ്നാട് സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീയുടെ നില ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മദ്യം വാങ്ങുന്നത് സംബന്ധിച്ച് രാജുവും സ്ത്രീയും തമ്മിലുണ്ടായ തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഇരുവരും തമ്മില്‍ പരിചയമുണ്ടോ എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.