യു ഡി എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മെയ് 18ന് വഞ്ചനാദിനമായി ആചരിക്കാന്‍ എല്‍ ഡി എഫ് യോഗം തീരുമാനിച്ചു.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ മെയ് 11ന് നടത്താന്‍ തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുന്നത്.
കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ദാനപ്രശ്‌നത്തില്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ എല്‍ ഡിഎഫ് യോഗം തീരുമാനിച്ചു. വിദ്യാഭ്യാസമന്ത്രിക്കും കാലിക്കറ്റ് വൈസ് ചാന്‍സലര്‍ക്കും എതിരെ നടപടി ആവശ്യപ്പെട്ടാണ് എല്‍ ഡി എഫ് നേതാക്കള്‍ ഗവര്‍ണറെ കാണുക. വിലക്കയറ്റപ്രശ്‌നം തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനും യോഗത്തില്‍ തീരുമാനമായി.