മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 24 മെയ് 2011 (18:02 IST)
PRO
PRO
സംസ്ഥാന മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മെഡിക്കല്‍ വിഭാഗത്തില്‍ വി ഇര്‍ഫാന്‍ (മലപ്പുറം) ഒന്നാം റാങ്ക് നേടി. എന്‍ ഷമ്മി(കൊല്ലം) രണ്ടാം റാങ്കും പി അഷിത(എറണാകുളം) മൂന്നാം റാങ്കും നേടി. ആദ്യത്തെ പത്ത് റാങ്കില്‍ ഏഴും ആണ്‍കുട്ടികള്‍ക്കാണ്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍ സി കൃഷ്ണമോഹന്‍(കോഴിക്കോട്) ഒന്നാം റാങ്ക് നേടി. വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് തിരുവനന്തപുരത്താണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 64,814 പേരാണ് മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ യോഗ്യത നേടിയത്. ഇതില്‍ 44,441 പെണ്‍കുട്ടികളും 20,373 ആണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

എഞ്ചിനീയറിംഗ്‌ വിഭാഗത്തില്‍ 65,632 വിദ്യാര്‍ത്ഥികള്‍ യോഗ്യത നേടി. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഫലങ്ങള്‍ പ്ലസ് ടു ഫലം വന്നതിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.