മെട്രോ: ആരാധനാലയങ്ങളുടെ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച

വെള്ളി, 10 മെയ് 2013 (16:11 IST)
PRO
PRO
കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി വൈറ്റില മുതല്‍ പേട്ട വരെ ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ എറണാകുളം ജില്ല കളക്ടര്‍ പി ഐ ഷെയ്ക്ക് പരീതിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സ്ഥലമുടമകള്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ആരാധനാലയങ്ങളുടെ ഭാരവാഹികളും സ്ഥലമുടമകളുമായി പ്രത്യേകം ചര്‍ച്ച നടത്തി ഏറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനത്തിലെത്തുമെന്ന് കളക്ടര്‍ അറിയിച്ചു. ഡപ്യൂട്ടി കളക്ടര്‍ (മെട്രോ) മോഹന്‍ദാസ് പിള്ള, കെഎംആര്‍എല്‍ എഞ്ചിനീയര്‍ ചന്ദ്രബാബു, എബി സാബു തുടങ്ങിയവര്‍ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക