മൂന്നാര്‍: മുഖ്യമന്ത്രിയെ പാര്‍ട്ടി സഹായിക്കണം

ചൊവ്വ, 26 ജനുവരി 2010 (17:27 IST)
മൂന്നാറിലെ അനധികൃത ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ പാര്‍ട്ടി പിന്തുണയ്ക്കണമെന്ന് സുകുമാര്‍ അഴീക്കോട്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാന്‍ പാര്‍ട്ടിയും സഹപ്രവര്‍ത്തകരും മുഖ്യമന്ത്രിയെ സഹായിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാര്‍ പോലുള്ള വിവാദ വിഷയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിലുള്ള നയപരമായ പിശകാണ് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും വിനയാകുന്നത്. മൂന്നാര്‍ പ്രശ്‌നം സിപിഎമ്മിന്‍റെ മാത്രം പ്രശ്‌നമല്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണ്.

ഇത്തരം വിഷയങ്ങളില്‍ വി എസ് തുടക്കത്തില്‍ തന്നെ സെല്‍ഫ് ഗോളടിക്കാതെ സഡന്‍ഡെത്തില്‍ ഗോളടിക്കാനാണ് ശ്രമിക്കേണ്ടതെന്നും അഴീക്കോട് പറഞ്ഞു. വ്യവസായ പാര്‍ക്കിന്‍റെ പേരില്‍ വിവാദമായ കൊച്ചിയിലെ വളന്തക്കാട് ദ്വീപ് പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

വെബ്ദുനിയ വായിക്കുക