മുല്ലപ്പെരിയാര്‍: മതസംഘടനകള്‍ക്കെതിരെ ജയറാം രമേശ്

Webdunia
വെള്ളി, 20 ജനുവരി 2012 (13:12 IST)
PRO
PRO
മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലെ മതസംഘടനകള്‍ക്കെതിരെ കേന്ദ്രമന്ത്രി ജയറാം രമേശിന്റെ വിമര്‍ശനം. വിഷയത്തില്‍ മതസംഘടനകള്‍ നിയന്ത്രണരേഖ ലംഘിച്ചുവെന്ന് ജയറാം കുറ്റപ്പെടുത്തി.

പരിസ്ഥിതി വിഷയങ്ങളില്‍ കേരളത്തിലെ മത സംഘടനകള്‍ സ്വീകരിച്ച നിലപാടിനേയും ജയറാം വിമര്‍ശിച്ചു. മത സംഘടനകളുടെ ഇത്തരം നിലപാട് രാജ്യപുരോഗതിയെ പിന്നോട്ടടിപ്പിക്കുമെന്നും ജയറാം കുറ്റപ്പെടുത്തി. മതസംഘടനകള്‍ക്ക് ഒരു ലക്ഷ്മണ രേഖ അത്യാവശ്യമാണെന്നും ജയറാം പറഞ്ഞു.

ഇന്ത്യയൊരു വികസ്വര രാജ്യമാണ്. അതുകൊണ്ടുതന്നെ രാജ്യ പുരോഗതിക്ക് ഡാം അത്യാവശ്യമാണ്. ഡാമുകള്‍ തകര്‍ത്താല്‍ എങ്ങനെ രാജ്യം പുരോഗമിക്കുമെന്ന് ജയറാം രമേശ് ചോദിച്ചു. അതിനാല്‍ ഇത്തരം സഘടനകളുടെ നിലപാട് പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്നതാണെന്നും ജയറാം നിരീക്ഷിച്ചു.