മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ ബാബുവിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ ഡി ജി പി ജേക്കബ് തോമസ് ഉത്തരവിട്ടു. എക്‌സൈസിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യുകയും ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ നടത്തുകയും ചെയ്തുയെന്ന് ചൂണ്ടിക്കാട്ടി ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് ബബുവിനെതിരെ ത്വരിത പരിശോധന നടത്തുവാന്‍ വിജിലന്‍സ് ഉത്തരവിട്ടത്.
എക്‌സൈസ് കമ്മീഷണറില്‍ നിന്നും ബാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്ന നടപടിക്രമങ്ങള്‍ മന്ത്രി തലത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് വ്യാപകമായ അഴിമതികള്‍ അരങ്ങേറിയതെന്ന് ഇവര്‍ ആരോപിച്ചു. അതുകൊണ്ടുതന്നെ ബാബു മന്ത്രിയായിരുന്ന അഞ്ചുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്ന് ബാര്‍ ഹോട്ടല്‍ ഇന്‍ഡ്രസ്ട്രിയല്‍ അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.