മുഖ്യമന്ത്രി രാജിവെക്കണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍

Webdunia
വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (11:34 IST)
PRO
PRO
ജനവികാരം മാനിച്ച് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യര്‍. രാജിവെക്കില്ലെന്ന നിലപാട് ഉത്തമനായ ഭരണാധികാരിക്ക് ചേര്‍ന്നതല്ല. ജയപ്രസാദിനെ മര്‍ദ്ദിച്ച എസ് ഐയുടെ നടപടി തെറ്റ്. എസ്ഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

ഉമ്മന്‍ ചാണ്ടിക്കെതിരേ ജനവികാരം ശക്തമായ സാഹചര്യത്തിലാണ് കൃഷ്ണയ്യരുടെ പ്രതികരണം. മുന്‍പ് സോളാര്‍ കേസ്‌ പ്രതി സരിതാ എസ്‌ നായരുടെ മൊഴി രേഖപ്പെടുത്താന്‍ തയാറാകാതിരുന്ന എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ ജസ്‌റ്റിസ്‌ വിആര്‍ കൃഷ്‌ണയ്യര്‍ വിമര്‍ശിച്ചിരുന്നു. മൊഴി രേഖപ്പെടുത്താത്ത മജിസ്‌ട്രേറ്റിന്റെ നിലപാട്‌ അപരാധമാണെന്നായിരുന്നു ജസ്റ്റിസിന്റെ വിമര്‍ശനം.