സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കാനുള്ള ജഡ്ജിയെ മുഖ്യമന്ത്രി തന്നെ തീരുമാനിച്ചത് അപഹാസ്യമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഹൈക്കോടതി സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിനു നിയോഗിക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നതു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫിസും ഉള്‍പ്പെടുന്ന വന്‍ തട്ടിപ്പായതുകൊണ്ടാണെന്നും പിണറായി പറഞ്ഞു. അന്വേഷണ സംഘത്തെ തട്ടിപ്പുകേസിലെ പ്രതി തന്നെ നിശ്ചയിക്കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സിറ്റിങ് ജഡ്ജിയെ വിട്ടുകിട്ടാതിരിക്കാന്‍ പാകത്തിനാണു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സോളാര്‍ കേസില്‍ ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ പരസ്യാന്വേഷണമാണു വേണ്ടതെന്ന കാര്യമാണ് ഇതെല്ലാം വ്യക്‌തമാക്കുന്നതെന്നും പിണറായി പറഞ്ഞു.
ഭരണാധികാരികളടക്കമുള്ള ഉന്നതര്‍ക്കെതിരെ ആരോപണമുയര്‍ന്ന തട്ടിപ്പാണു സോളാര്‍ കേസെന്ന് ഇന്നലെ ഹൈക്കോടതി പറഞ്ഞതായും പിണറായി അവകാശപ്പെട്ടു.