കണ്ണൂരില്‍ ഇടത് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ പരിക്കേറ്റ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതിന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പിബി അംഗം കോടിയേരി ബാലകൃഷ്ണനും അനുമതിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഉള്ളത്.
സുരക്ഷാ കാരണങ്ങളാലാണ് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അനുമതി നിഷേധിച്ചത്. ഇടത് നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചാല്‍ അത് കോണ്‍ഗ്രസ് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും പ്രതിഷേധത്തിന് ഇടയാക്കുമെന്നും ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.
ഇടത് പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ ഇടതുമുന്നണി വൈകീട്ട് മൂന്ന് മണിക്ക് അടിയന്തര യോഗം ചേരും. ഭാവി സമര പരിപാടികളെക്കുറിച്ച് തീരുമാനമെടുക്കുന്നതിനായിരിക്കും യോഗം ചേരുക.