മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തതയില്ലെന്ന് കോടിയേരി

തിങ്കള്‍, 17 ജൂണ്‍ 2013 (11:08 IST)
PRO
സോളാര്‍ തട്ടിപ്പു വിവാദത്തില്‍ നിയമസഭയില്‍ നടത്തിയ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തതയില്ലെന്നു സിപിഎം നിയമസഭാ കക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. തട്ടിപ്പുക്കേസില്‍ റിമാന്‍ഡിലായ പ്രതി സരിതയ്ക്കു മുഖ്യമന്ത്രിയെ കാണാന്‍ അവസരമൊരുക്കിയതു പ്രതിപക്ഷമല്ലെന്നും സരിതയെ മുഖ്യമന്ത്രി കണ്ടെന്നു പറഞ്ഞത് അദ്ദേഹത്തിന്‍റെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയാണ്. വിവാദം വഴിമാറ്റി വിടാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം എത്തിയത്. സോളാര്‍ത്തട്ടിപ്പ് ആരോപണങ്ങളുടെ പാശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും ജനങ്ങളോട് മാപ്പുപറയണമെന്നും വി‌എസ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക