സംഭവത്തെക്കുറിച്ച് പൊലീസ്- ഏഴ് വര്‍ഷമായി ജെനീഷും ശ്രീകലയും തമ്മില്‍ അടുപ്പത്തിലായിരുന്നു. അടുത്ത നാളില്‍ ജെനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇത് ഇഷ്ടപ്പെടാതിരുന്ന ശ്രീകല ജെനീഷിന്റെ കാലും കൈയ്യും തല്ലിയൊടിച്ച് മുഖംവിരൂപമാക്കാന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
ഒന്‍പതു വര്‍ഷമായി തളര്‍ന്നു കിടക്കുകയാണ് ശ്രീകലയുടെ ഭര്‍ത്താവ്. ഹോം നഴ്സിംഗ് സ്ഥാപനം നടത്തുന്ന ഈ സ്ത്രീയുമായി ലെനീഷിന് അടുപ്പമുണ്ടായിരുന്നു.
ലെനീഷ് മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലപ്രാവശ്യം ശ്രീകല ലെനീഷിനോട് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല.
താക്കീത് നല്‍കിയിട്ടും ബന്ധം തുടര്‍ന്നു- അടുത്ത പേജ്
ബന്ധം അവസാനിപ്പിക്കണമെന്ന് പലപ്രാവശ്യം ശ്രീകല ലെനീഷിനോട് പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്ന് കൈയ്യും കാലും തല്ലയൊടിക്കുവാന് ക്വട്ടേഷന്‍ നല്കി.
കൈ ഒടിക്കുകയും ചെയ്തു. സുഖം പ്രാപിച്ചിറങ്ങിയ ലെനീഷ് വീണ്ടും ആ സ്ത്രീയോട് അടുപ്പത്തിലായി. ഇതേത്തുടര്‍ന്നാണ് കൈയ്യും കാലും തല്ലിയൊടിച്ചശേഷം മുഖം വിരൂപമാക്കുവാന്‍ ശ്രീകല 25,000 രൂപക്ക് ക്വട്ടേഷന്‍ നല്‍കിയത്.
ലെനീഷിനെ വിളിച്ച ശ്രീകല അനുനയത്തില്‍ കോട്ടയത്തേക്ക് വിളിച്ചു. ഇരുവരും ഒരേ ബസിലാണ് കോട്ടയത്ത് എത്തിയത്. എസ് എച്ച് മൗണ്ടിലെ ശ്രീകലയുടെ ഹോം നഴ്സിംഗ് സ്ഥാപനത്തിലെത്തിയപ്പോള്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ അവിടെ കാത്തുനിന്നിരുന്നു.
ആസിഡ് വായില്‍ ഒഴിച്ചു കൊടുത്തു- അടുത്ത പേജ്
ഇവര്‍ സ്ഥാപനത്തില്‍ എത്തിയപ്പോള്‍ പുറത്തുകാത്തുനിന്ന സംഘം അകത്തു കയറി. അവര്‍ ലെനീഷിന് ബന്ധിച്ചു. തുടര്‍ന്ന് അവിടെ സൂക്ഷിച്ചുവച്ചിരുന്ന ആസിഡ് എടുത്തുകൊണ്ടുവന്ന് ശ്രീകല മുഖത്ത് ഒഴിച്ചു.
ആസിഡ് മുഖത്ത് കാര്യമായി വീണില്ല. മറ്റൊരാള്‍ ആസിഡ് വായില്ഒഴിച്ചുകൊടുത്തു. തല ഭിത്തിയില്‍ ഇടിച്ചതോടെ ലെനീഷിന് ബോധം നഷ്ടപ്പെട്ടു. അധികം താമസിയാതെ മരിക്കുകയായിരുന്നു.
ഒരാള്‍ അടുത്തുള്ള കടയില്‍ നിന്ന് വലിയൊരു ചാക്ക് വാങ്ങിക്കൊണ്ടുവന്നു. തുടര്‍ന്ന് സംഘം ഓട്ടോയില്‍ കയറ്റി പാമ്പാടിയില്‍ കൊണ്ടുവന്ന് തള്ളിയശേഷം തിരിച്ചുപോവുകയായിരുന്നു.
തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. അന്നനാളത്തിലും ആമാശയത്തിലും ശ്വാസകോശത്തിലും ആസിഡിന്റെ അംശം കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഘാംഗങ്ങളെ തേടി പൊലീസ് പലയിടങ്ങളിലും അന്വേഷണം നടത്തുകയാണ്.