മികച്ച കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം
ബുധന്‍, 8 മെയ് 2013 (19:10 IST)
PRO
PRO
സംസ്ഥാനത്ത് സര്‍ക്കാര്‍ -എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മികച്ച കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മികച്ച കോളജുകളെ കണ്ടെത്തുന്നതിന് സ്വയം ഭരണാധികാര സമിതിക്ക് ഉടന്‍ രുപം നല്‍കും. യുജിസിയും എന്‍ആര്‍ മാധവ മേനോന്‍ അധ്യഷനായ വിദഗ്ധ സമിതിയും സമര്‍പ്പിച്ച മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും കോളജുകള്‍ക്ക് സ്വയം ഭരണാവകാശം നല്‍കുക.
സ്വാശ്രയ കോളജുകളെ പരിഗണിക്കില്ല. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലെയും അനധ്യാപക നിയമനം പി എസ് സിക്ക് വിടും. ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
ആറന്മുള വിമാനത്താവളത്തിന്റെകാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിലപാടില്‍ മാറ്റമില്ല. മിച്ചഭൂമി സംബന്ധിച്ച പ്രശ്‌നങ്ങള്‍ സാങ്കേതികം മാത്രമാണ്. അത് ഉടന്‍ പരിഹരിക്കും. വന്യജീവി സങ്കേതങ്ങളുടെ 12 കിലോ മീറ്റര്‍ ചുറ്റളവിനെ പരിസ്ഥിതി ലോല മേഖലായി പ്രഖ്യാപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെയും ചില നിര്‍ദേശങ്ങള്‍ കേരളത്തിലെ ചിലയിടങ്ങളില്‍ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.