കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ നഴ്സ് തൃക്കൊടിത്താനം സ്വദേശി സവിതയാണ് മരിച്ചത്.
മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് സവിത ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗിക്ക് മരുന്ന് മാറി കുത്തിയതിന് സവിതയെ മാനേജ്മെന്റ് ശാസിച്ചിരുന്നു.