തൃശൂര്‍ പടിഞ്ഞാറെകോട്ട മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ മരിച്ച നിലയില്‍. പുത്തൂര്‍ ചെറുകുന്ന് കളരിക്കല്‍ ചന്ദ്രനെയാണ് (60) മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുളിമുറിയുടെ വെന്റിലേറ്റര്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച കോടതി അനുമതിയോടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. നേരത്തെ പ്രതിയായിരുന്ന ഇയാളെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും രോഗം മാറാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ തന്നെ കഴിയുകയായിരുന്നു. മാനസിക രോഗത്തെ തുടര്‍ന്നാണ് ഏഴു വര്‍ഷം മുമ്പ് തൃശൂര്‍ മാനസികരോഗ ആശുപത്രിയില്‍ എത്തിച്ചത്.